ആലുവ: സർക്കാർ സ്ത്രീപീഡകരെ സംരക്ഷിക്കുകയാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ ആരോപിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിലവിൽ ഒട്ടനവധി നിയമങ്ങൾ ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാതെ പീഡകരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
സ്ത്രീ ശാക്തികരണം കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്നും വെബിനാർ ഉദ്ഘാടനം ചെയ്ത് നിഷ പറഞ്ഞു. ജില്ല പ്രസിഡന്റ് യമുന വത്സൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിജയകുമാരി, ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന സെക്രട്ടറി കബിത അനിൽകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ സൗമ്യ ബിനു, ഷീജ ബിജു, വർക്കിംഗ് പ്രസിഡന്റ് സതി ദേവി, സെക്രട്ടറി സരസ ബൈജു, ജില്ല ട്രഷറർ പത്മജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.