കോലഞ്ചേരി: പുത്തൻകുരിശിൽ നടക്കുന്ന സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക ദിനത്തിൽ പുത്തൻകുരിശിൽ ഏരിയ സെക്രട്ടറി സി.കെ.വർഗീസ് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി എം.എ. വേണു പങ്കെടുത്തു.പുക്കാട്ടുപടി ബ്രാഞ്ച് കമ്മിറ്റി പതാകദിനാചരണം പി.വി. രാജൻ പതാക ഉയർത്തി നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എം.മഹേഷ്, പി.കെ. ജിനീഷ്, ടി.എ. തങ്കപ്പൻ, പി.വി. സുരേന്ദ്രൻ, പി.കെ. നസീർ, അരുൺ കുട്ടപ്പൻ ,സോമൻ, സി.സി. സജീവ്, പി.കെ. സെയ്തുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.