തോപ്പുംപടി: കൊച്ചി നഗരസഭയിലെ കൗൺസിലർമാർക്കായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച നിയമാവബോധന ക്ലാസ്സ് ഹൈക്കോടതി ജഡ്ജി കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് നിയമത്തെ കുറിച്ചുള്ള അജ്ഞത ഒഴിവാക്കുന്നതിൽ കൗൺസിലർമാർക്ക് വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ക്ലാസ്സിൽ ഹൈക്കോടതി ജസ്റ്റിസ് സി. എസ്. സുധ മുഖ്യാതിഥിയായി. അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.