kpsta
കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ നേതൃക്യാമ്പിന്റെ സമാപന സമ്മേളനം കെ.പി.സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചരിത്ര വസ്തുതകളെ പാഠഭാഗങ്ങളിലൂടെ വളച്ചൊടിക്കാൻ ശ്രമിക്കുക വഴി കേന്ദ്രസർക്കാർ സ്വതന്ത്ര ഭാരതത്തിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ്. രാഷ്ട്രപിതാവായ ഗാന്ധിജിയെ പോലും വർഗീതയുടെ നിറം നൽകി അപമാനിക്കുന്നതായും അവർ ആരോപിച്ചു. കെ.പി.എസ്.ടി.എ ജില്ലാ നേതൃക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ധീൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.യു. സാദത്ത്, ഉണ്ണി കെ.എ. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ സാബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.