photo
എടവനക്കാട് വാച്ചാക്കൽ എടവനക്കാട്ടടപ്പ് സമാജം കൃഷി നിലത്ത് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്തും സംഘവും ചേർന്നിറക്കിയ പൊക്കാളിക്കൃഷിയുടെ കൊയ്ത്തുത്സവം കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങൾ കൃഷിയിടങ്ങളാക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. അതിനുവേണ്ട എല്ലാ പ്രോത്സാഹനങ്ങളും ലഭ്യമാക്കും. പൊക്കാളി കൃഷി സംരക്ഷണത്തിനും വ്യാപനത്തിനും സാധ്യമായതെല്ലാം ചെയ്യും. എടവനക്കാട് വാച്ചാക്കൽ എടവനക്കാട്ടടപ്പ് സമാജം കൃഷി നിലത്ത് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്തും എച്ച് .ഐ.എച്ച്. എ.എസിലെ 1991 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളായ എ.പി.പ്രജീഷ്, എ.എം.ഷഫീഖ്, കെ.ബി. സുബീഷ്, വി.എ.അൻവർ,വിനു ജോയ് എന്നിവരും ചേർന്നിറക്കിയ പൊക്കാളി കൃഷി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

തുടർച്ചയായി രണ്ടാം വർഷമാണ് 20 ഏക്കർ നിലത്ത് സാജിത്തും സംഘവും കൃഷിയിറക്കിയത്. പൊക്കാളിക്ക് പുറമെ വൈറ്റില 10, ഏഴോം എന്നീ മൂന്ന് വിത്ത് ഇനങ്ങളുടെ വിളവാണെടുത്തത്. പഞ്ചായത്തംഗങ്ങളായ കെ.ജെ. ആൽബി, ബിന്ദു ബെന്നി, സമാജം ഭാരവാഹികെ കെ.ജമാലുദ്ദീൻ, കെ.കെ.ഷാലി, എൻ.കെ.ചന്ദ്രൻ , ടി.പി. വിജയഭാനു എന്നിവർ പങ്കെടുത്തു.എടവനക്കാട് ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് എം.എൽ.എയുടെ വകയായി നൽകുന്ന പുതപ്പുകൾ കനിവ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ കൂടിയായ കെ.എ.സാജിത്ത്, കെ.ജെ. ആൽബി, ബിന്ദു ബെന്നി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.