പെരുമ്പാവൂർ: വെങ്ങോല നാഷണൽ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡിന് ഏതാനും സീറ്റുകൾ ഒഴിവുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷനോ (ഡി.എഡ്), ബി.എഡോ ഉള്ളവർക്ക് അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. താൽപര്യമുള്ളവർ കോളേജിൽ നേരിട്ട് ഹാജരാവുകയോ 9745231586 , 9895865605 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.