cp-
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന കമ്മറ്റിയംഗം എസ് ശർമ്മ സംസാരിക്കുന്നു .

കാലടി: കാലടിയിൽ സമാന്തരപ്പാലവും ബൈപ്പാസ് റോഡ് നിർമ്മാണവും അതിവേഗത്തിൽ ആരംഭിക്കണമെന്ന് സി.പി.എം കാലടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്ലാന്റേഷനിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. എം.ടി. വർഗീസ് പ്രമേയവും കെ.കെ. പ്രഭ ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എം. സ്വരാജ്, ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ എന്നിവർ ചർച്ചക്ക് മറുപടി നൽകി . സംസ്ഥാന കമ്മിറ്റിഅംഗം എസ്. ശർമ്മ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, പി.ആർ. മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എ. ചാക്കോച്ചൻ, തുളസി എന്നിവർ സംസാരിച്ചു. ഇന്ന് നാലിന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ വച്ച് പുതിയ ഏരിയ കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും.