പട്ടിമറ്റം: ചേലക്കുളം എക്കോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ യുവതലമുറയുടെ വ്യക്തിത്വ വികസന പ്രവർത്തനങ്ങൾക്കായി പുതിയ ക്ലബുകൾ ആരംഭിച്ചു. അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എസ്. ഷിഹാബ് അദ്ധ്യക്ഷനായി. പ്രസംഗ പരിശീലനത്തിനുള്ള എക്കോ സ്പീച്ച് ക്ലെബിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം അസ്മ അലിയാരും, പാട്ട്പാടാൻ ആഗ്രഹിക്കുന്നവർക്ക് 'നമുക്കു പാടാൻ എക്കോ വോയിസി'ന്റെ ഉദ്ഘാടനം ഗാനരചയിതാവ് അബ്ബാസ് അലി വെങ്ങോലയും നിർവഹിച്ചു. അബ്ദുൽ സത്താർ, പി.എച്ച്. അനൂപ് ടി.എം. ജീൻസ് പരീത് വലിയപറമ്പിൽ, സലാം കലാഭവൻ, അഷറഫ്, പരീക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. രജിസ്​റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 77364 96671, 9847347727 ബന്ധപ്പെടണം.