വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ് വിതരണവും കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും നടത്തി. ഹിദായത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന അനുമോദന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുത്രേസ്യ നിഷിൽ, ജില്ലാ പഞ്ചായത്തംഗം കെ.ജി.ഡോണോ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പി.എൻ.തങ്കരാജ്, പഞ്ചായത്തംഗങ്ങളായ കെ.ജെ.ആൽബി, ബിസ്‌നി പ്രതീഷ് കുമാർ, സ്‌കൂൾ മാനേജർ ഡോ.വി.എം.അബ്ദുല്ല, പ്രിൻസിപ്പൽ കെ.ഐ.ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ.നിസാർ, ഗവ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.പി.സുശീല എന്നിവർ പ്രസംഗിച്ചു.