കളമശേരി: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് സി.പി.ഐ. എം കളമശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കുക, ചുമട്, നിർമ്മാണ മേഖലകളിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. പി .എം. മുജീബ് റഹ്മാൻ, കെ .മോഹനൻ, ടി .ടി രതീഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ .ടി എൽദോ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു ചർച്ചകൾക്ക് ഏരിയ ആക്ടിംഗ് സെക്രട്ടറി കെ .ബി .വർഗീസ്, ജില്ലാ സെക്രട്ടറി സി .എൻ. മോഹനൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടേറിയറ്റംഗം കെ .ജെ .ജേക്കബ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.