കോതമംഗലം: പുലിയുടെ ഭീതിയിൽ പ്ലാമുടി നിവാസികൾ. ഇന്നലെ വെളുപ്പിന് പ്ലാമുടി കല്ലുളിയിൽ താമസിക്കുന്ന കൈതകണ്ടം അഖിലിന്റെ വീട്ടുമുറ്റത്ത് നിന്ന് പട്ടിയെ ആക്രമിച്ച് വലിച്ചു കൊണ്ട് പോകുന്നത് വീട്ടുകാർ നേരിൽ കണ്ടു. കഴിഞ്ഞ ദിവസം മൂന്നു വീടുകളിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ഓരോ ദിവസം കഴിയുംന്തോറും പുലിയുടെ ഭീക്ഷണി വർദ്ധിച്ചു വരുകയാണ്. ഫോറസ്റ്റുകാർ സ്ഥാപിച്ച കെണിയുടെ പരിസരത്ത് പോലും കഴിഞ്ഞദിവസം പുലി എത്തിയിട്ടില്ല. ഒരാവശ്യത്തിന് രാത്രികാലങ്ങളിൽ ഒരു ഓട്ടോ വിളിച്ചാൽ പോലും ആരും ഈ ഭാഗത്ത് വരുന്നില്ലെന്ന പരാതിയും വ്യാപകമായുണ്ട്. എത്രയും വേഗം പുലിയെ കണ്ടെത്തി ആളുകളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.