sndp
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴ എസ്.എൻ.ഡി.പി കാമ്പസിലുള്ള സ്കൂളുകളും പരിസരവും ശുചീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ നിർവഹിക്കുന്നു. അഡ്വ.എ.കെ.അനിൽകുമാർ, പ്രമോദ് കെ.തമ്പാൻ എന്നിവർ സമീപം

മൂവാറ്റുപുഴ: കൊവിഡിന്റെ പാശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഏരിയയിലുള്ള സ്കൂളുകളും പരിസരവും ശുചീകരിച്ചു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്മെന്റിന്റേയും എംപ്ലോയ്സ് ഫോറത്തിന്റേയും നേതൃത്വത്തിലാണ് ശൂചീകരണപ്രവർത്തനം. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ, യോഗം ഡയറക്ടർബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, യൂത്ത് മൂവെന്റ് പ്രസിഡന്റ് സിനോജ്, സെക്രട്ടറി ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എംപ്ലോയിസ് ഫോറം പ്രവർത്തകരും യൂത്ത്മൂവ്മെന്റ് പ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വൃദ്ധിയാക്കി. സ്കൂൾ തുറക്കുമ്പോഴേക്കും സ്കൂളും പരിസരവും പൂണമായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുമെന്ന് യൂണിയൻ പ്രസി‌ഡന്റ് വി.കെ.നാരായണൻ അറിയിച്ചു.