മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. മുളവൂർ മുരുകാലയം കൈപ്പള്ളിൽ നവാസ് (ഷാജി-45), കടാതി കൊന്നക്കൽ ജയൻ(60)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പെരുമ്പാവൂർ-മൂവാറ്റുപുഴ എം.സി റോഡിൽ പായിപ്ര കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. കൊല്ലത്തേക്ക് പോകുവാനായി ബസ് കാത്തു നിൽക്കുകയായിരുന്നു ഇരുവരും. പെരുമ്പാവൂർ ഭാഗത്ത് നിന്നും എത്തിയ തൊടുപുഴ സ്വദേശിയുടെ മാരുതി എർട്ടിഗ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.