meeras
എ.പി.ജെ അബ്ദുൽ കലാം മെന്ററിംഗ് സ്‌കോളർഷിപ്പ് രണ്ടാം ഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ഉന്നതവിജയം നേടിയ സാമൂഹ്യപിന്തുണ ആവശ്യമായ വിദ്യാർത്ഥികൾക്കായി മീരാസ് ഡിജിറ്റൽ ലൈബ്രറിയും അതിഥി വെൽഫെയർ സൊസൈറ്റിയും സംയുക്തമായി ആരംഭിച്ച എ.പി.ജെ അബ്ദുൾ കലാം മെന്ററിംഗ് സ്‌കോളർഷിപ്പ് രണ്ടാംഘട്ട വിതരണം ലൈബ്രറി ഹാളിൽവച്ച് നടത്തി. പതിനായിരം രൂപവീതം മൂപ്പത് കുട്ടികൾക്കായാണ് മീരാസ് ഡിജിറ്റൽ ലൈബ്രറിയും അതിഥി വെൽഫെയർ സൊസൈറ്റിയും നൽകുന്നത്. സ്‌കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഡോ.പി.ബി. സലിം ആമുഖ പ്രഭാഷണം നടത്തി. ഡോ. സബൈൻ ശിവദാസൻ ആദ്യചെക്ക് വിതരണം നടത്തി. ഡോ. വിനോദ് എസ്. നായർ, ഡോ. രവീന്ദ്രനാഥ കമ്മത്ത്, ഡോ. നബീല്‍ ബഷീർ, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, അസീസ് കുന്നപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

അനു പോൾ, യൂനുസ് പി.ബി, പി.ജി. ദാസ്, ശൈഖ് മുഹിയുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഔപചാരിക പഠനത്തിന് ട്യൂഷൻ സംവിധാനങ്ങളോടൊപ്പം അവരെ മത്സരപരീക്ഷകളിൽ തയ്യാറാക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതിയും ലൈബ്രറി ഒരുക്കുന്നുണ്ട്.