കൊച്ചി: ശക്തമായ ഇടതുപക്ഷ ചിന്താഗതിക്കാരനായ തമ്പാൻ തോമസ് ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിര നേതാവാകുന്നത് സ്വാഗതാർഹമാണെന്ന് യു.ഡി.എഫ്. ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.കെ.എൻ.ടി.സി. ഏർപ്പെടുത്തിയ കെ.പി. എൽ സേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌ക്കാരം തമ്പാൻ തോമസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി, ആർ.എസ്.എസ്, ഹിന്ദുപരിഷത്ത് ഉൾപ്പെടെയുള്ള വർഗ്ഗീയ കക്ഷികളെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമെ കഴിയു എന്നും അദ്ദേഹം പറഞ്ഞു. കെ.പി.എൽ സേബിയൂസ് മാസ്റ്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., വി.പി. ജോർജ്ജ്, എം.എം. രാജു, എൻ.എൽ. മൈക്കിൾ, സലോമി ജോസഫ്, ജെസി ഡേവിസ്, രജനി മണി, സി.എ. ബേബി, കെ. വിജയൻ, ടി.പി. ചന്ദ്രൻ. അത്താഴമംഗലം വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു. ജോസ് കപ്പിത്താൻ പറമ്പിൽ സ്വാഗതവും തമ്പാൻ തോമസ് മറുപടിയും പറഞ്ഞു.