nreg
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ മുനിസിപ്പൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഐ. ഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് നിർവഹിക്കുന്നു.

മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ മുനിസിപ്പൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. ഉദ്ഘാടനം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് നിർവഹിച്ചു. രണ്ടാർ സ്റ്റഡി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ വില്ലേജ് പ്രസിഡന്റും കൗൺസിലറുമായ വി .എ. ജാഫർ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വില്ലേജ് സെക്രട്ടറി സുഭദ്ര തങ്കപ്പൻ ,ശശി എന്നിവർ സംസാരിച്ചു.