ഉദയംപേരൂർ: എസ്.എൻ.ഡി.പി സ്‌കൂളിൽ സംഘടിപ്പിച്ച നാലു ദിവസത്തെ ശില്പകലാ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ഉദ്ഘടനം ചെയ്തു. ചിത്രകാരൻ ശിവദാസ് എടക്കട്ടുവയൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് അംഗങ്ങളുടെ ഗുരുനാഥൻ രവീന്ദ്രൻ ആചാരി, ചിത്രകാരൻ കെ.ടി. മത്തായി, സിനിമാതരം സാജൻ പള്ളുരുത്തി, ചിത്രകാരൻ കുമാരൻ മാഷ് തുടങ്ങിയവർ ആശംസ നേർന്നു. ചിത്രകാരൻ സുഗതൻ പനങ്ങാട് നന്ദി പറഞ്ഞു.