മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റി ആരക്കുഴ റോ വാട്ടർ പമ്പ് ഹൗസിൽ ജീവനക്കാർക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.എ. സഹീർ ഉദ്ഘാടനം ചെയ്തു. കെ.കെ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.കെ. ജിജു പ്രവർത്തനറിപ്പോർട്ടും ട്രഷറർ എൽദോ ജോസ് വരവുചെലവ് കണക്കും സംസ്ഥാന കമ്മിറ്റിഅംഗം വിനോദ് കെ.എസ് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. വിരമിച്ച അംഗങ്ങൾക്കുള്ള യാത്രഅയപ്പ് യോഗം സംസ്ഥാന സെക്രട്ടറി പി.എം.മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റിഅംഗം എൻ.ഡി. രതി, ജില്ലാ സെക്രട്ടറി പി.എം. സാംസൺ, പ്രസിഡന്റ് പ്രദീപ് വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. നൂർമുഹമ്മദ് (പ്രസിഡന്റ്), കെ.കെ. ജയചന്ദ്രൻ (സെക്രട്ടറി), ടി.എസ്. ഹിമ (ട്രഷറർ) എന്നിവവരെ തിരഞ്ഞെടുത്തു.