തൃക്കാക്കര: കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ (കെ.ജി.സി.എഫ്) എറണാകുളം ജില്ലാ സമ്മേളനം കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്നു. മേയർ അഡ്വ. എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡൻറ് ഇ. കെ. കരീം അദ്ധ്യക്ഷനായിരുന്നു. കോൺട്രാക്റ്റേഴ്‌സ് സോഷ്യൽ സെക്യൂരിറ്റിയിൽ അംഗമായിരിക്കെ മരണമടഞ്ഞ എം.എൽ. മൈക്കിളിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ വിതരണം ചെയ്തു. അഡോറ ചാരിറ്റബിൾ സൊസൈറ്റിക്കുള്ള ധനസഹായം നർഗീസ് ബീഗം, കലാകാരന്മാരുടെ ചാരിറ്റബിൾ ട്രസ്റ്റ് നക്ഷത്രക്കൂട്ടത്തിനുള്ള ധനസഹായം മോഹൻജി എന്നിവർ ഏറ്റുവാങ്ങി. സോഷ്യൽ സെക്യൂരിറ്റി ചികിത്സാസഹായം പി.വി. ചെറിയാച്ചന് കെ. ജെ. വർഗീസ് കൈമാറി.