കൊച്ചി: കുമ്പളം ആർ.പി.എം. എച്ച്.എസ്.എസിലെ 1985 ബാച്ച് സുവർണ സ്മൃതിയിൽ എ.കെ.സുനിൽകുമാറിനെ ആദരിച്ചു. സാമൂഹ്യസേവന രംഗത്തും ആരോഗ്യമേഖലയിലും സ്ത്യുത്യർഹമായ സേവനങ്ങളുടെ പേരിലാണ് ആദരം. വിവിധ സാമൂഹ്യസംഘടനകളുടെ ഭാരവാഹിയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ലേ സെക്രട്ടറിയും ട്രഷററുമാണ് സുനിൽകുമാർ. മുരളീധരൻ മാസ്റ്റർ പുരസ്കാരം സമ്മാനിച്ചു. സുവർണ സ്മൃതി പ്രസിഡന്റ് പി.വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മിസ്ട്രസ് സരസമ്മ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ രാജേശ്വരി, ഹെഡ്മിസ്ട്രസ് ലത എന്നിവർ സംസാരിച്ചു.