കളമശേരി: ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർക്കായി കിൻഡർ ഹോസ്പിറ്റൽ നിയോ കോൺ നവജാതശിശു പരിചരണ പരിശീലനം സംഘടിപ്പിച്ചു. കെ.എം.കെ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഷോളി എടക്കര ഉദ്ഘാടനം ചെയ്തു. നിയോനേറ്റോളജിസ്റ്റ് ഡോ. ജോസഫ് പോൾ നേതൃത്വം നൽകി. ഡോ. ജോർജ് ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് അംബികകുമാരി, ഐസക് ഡാനിയൽ, സൗമ്യ വിജയൻ എന്നിവർ പങ്കെടുത്തു.