തൃപ്പൂണിത്തുറ: മെട്രോറെയിൽ -റോഡ് ആക്‌ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ വൈകിട്ട് 5ന് സായാഹ്നപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. മെട്രോറെയിലിനോടൊപ്പം എസ്.എൻ. ജംഗ്‌ഷൻ മുതൽ കിഴക്കേക്കോട്ട- ഹിൽപാലസ് റോഡുവരെ നാലുവരിപ്പാത നിർമിക്കുക, പരിസരവാസികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുക,. സാമൂഹ്യ ആഘാതപഠന റിപ്പോർട്ട് നടപ്പിലാക്കുക, കെ.എം.ആർ.എൽ അധികൃതരുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. ട്രുറ മദ്ധ്യമേഖലാ പ്രസിഡന്റ് എം. രവി അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ രമാ സന്തോഷ്, വൈസ് ചെയർമാൻ. കെ.കെ. പ്രദീപ്കുമാർ, കൗൺസിലർമാരായ യു. മധുസൂദനൻ, ആന്റണിജോ വർഗീസ് എന്നിവർ പങ്കെടുക്കും.