മരട്: ടൂർണമെന്റുകളിലും ജില്ലാ ലീഗ് മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഭഗത് സോക്കർ ക്ലബിന്റെ സീനിയേഴ്സ് കളിക്കാർക്കായി പ്രത്യേക പരിശീലനക്യാമ്പ് തൃപ്പൂണിത്തുറയിൽ ആരംഭിച്ചു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. ചന്ദ്രൻ പരിശീലകൻ എം.എസ്. മനോജിന് ഫുട്ബാൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഇ.കെ. സന്തോഷ് അദ്ധ്യക്ഷനായി. വി.എസ്. വിനോദ്കുമാർ, ഐ.എസ്. സുഭീഷ്, എ.വി. ബൈജു, സിബി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.