കൊച്ചി: രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു നടത്താനിരുന്ന കെ റെയിൽ പ്രതിഷേധ ധർണ നാളത്തേക്ക് മാറ്റി. മേനക ജംഗ്ഷനിൽ രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കലാ, സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകർ ധർണ്ണയിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു.