കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പി.യു.ജോസ് മെമ്മോറിയൽ കെ.എം.സി.സി സെന്റർ ഫോർ ബിസിനസ് ആൻഡ് ഹ്യൂമാനിറ്റീസിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, സംസ്ഥാന ജി.എസ്.ടി. കൗൺസിൽ അംഗം കെ.എം. ജോൺ, നഗരസഭാ കൗൺസിലർ മനു ജേക്കബ്, ചേംബർ വൈസ് പ്രസിഡന്റ് കെബിൻ എം.എച്ച്., ജനറൽ സെക്രട്ടറി കെ.എം. വിപിൻ, വനിതാഘടകം പ്രസിഡന്റ് മഞ്ജു അൻവർ എന്നിവർ പ്രസംഗിച്ചു.
ചേംബറിന്റെ മുൻ പ്രസിഡന്റും നികുതികാര്യ വിദഗ്ദ്ധനും വ്യാപാരിയുമായിരുന്ന പി.യു. ജോസിന്റെ സ്മരണയ്ക്കാണ് പഠനകേന്ദ്രം ആരംഭിക്കുന്നത്. നവസംരംഭകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുക, ദൈനംദിന കാര്യങ്ങളിൽ സഹായങ്ങൾ നൽകുക, വ്യക്തിത്വ വികസന പരിശീലനം നൽകുക എന്നിവയാണ് സെന്ററിന്റെ ലക്ഷ്യമെന്ന് ജി. കാർത്തികേയൻ അറിയിച്ചു.