കൊച്ചി: കേരളത്തിനെ സാമ്പത്തികമായും പാരിസ്ഥികമായും തകർക്കുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡി.സി.കെ) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ സിബി തോമസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ്.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം.സൂരജ്, എൻ.ഒ.ജോർജ്, സി.വി.വർഗീസ്, മണി തച്ചിൽ, സലിം ഇടപ്പള്ളി, കെ.എച്ച്.റഷീദ്, പി.ജെ. ഷൈൻ, വിപിൻ പാപ്പച്ചൻ , അൽത്താഫ് സലിം, കെ.പി.മനോജ് എന്നിവർ സംസാരിച്ചു.