പിറവം: പെരുവ കുന്നപ്പള്ളി 125-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ ജോലികളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഷഢാധാര പ്രതിഷ്ഠ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടത്തി. മേൽശാന്തി അഖിൽശാന്തി, സ്ഥപതി പാമ്പാക്കുട ശിവൻ, ക്ഷേത്രംശില്പി സുമേഷ് മേക്കടമ്പ്, ശാഖാ ഭാരവാഹികളായ കെ.കെ. പീതാംബരൻ പരിക്കണ്ണിത്താനം, എൻ.കെ. പീതാംബരൻ നിരപ്പിൽ, കെ.എ. രമണൻ, പ്രഭാകരൻ മുതിരക്കാല, പി.ആർ. രാജീവ്, കെ.കെ. ഗോപിനാഥൻ, ചെല്ലപ്പൻ ഇടപ്പറമ്പിൽ, മോഹനൻ കാഞ്ഞാർ തുടങ്ങിയവർ നേതൃത്വം നൽകി.