കോലഞ്ചേരി: തിരുവാണിയൂർ ചെമ്മനാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കണ്യാട്ടുനിരപ്പ് ജെ.ബി.എസ് സ്‌കൂൾ ശുചീകരിച്ചു . തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബേബി വർഗീസ്, പഞ്ചായത്ത് അംഗം ഷൈനി ജോയി, വായനശാല ഭാരവാഹികളായ ഷെറിൻ സി. പോൾ, ടി.എ. എൽദോ, സോണിയ തുടങ്ങിയവർ സംസാരിച്ചു.