fg

കൊച്ചി: കുസാറ്റിൽ എം.ടെക് ഇൻസ്ട്രമെന്റേഷൻ ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 29ന് രാവിലെ 10 മണിക്ക് സ്‌പോട് അഡ്മിഷൻ നടത്തും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 29ന് രാവിലെ 10 മണിക്കുള്ളിൽ instrumentation@cusat.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ട രേഖകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04842575008. കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ എം.ബി.എ പാർട്ട് ടൈം ഈവനിംഗ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: 04842862521, 2575310. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്‌സൈറ്റ് https://admissions.cusat.ac.in/