അങ്കമാലി: വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കിടങ്ങൂർ ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിന്റെ ഇരുവശങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടനടി നടത്തണമെന്നാവശ്യപ്പെട്ട് അനുഗ്രഹ പുരുഷ സഹായ സമിതി പഞ്ചായത്തിന് നിവേദനം നൽകി. കിടങ്ങൂർ പള്ളിയങ്ങാടിയിൽ നിന്നും സ്കൂളിൽ എത്തുന്നതും ശിവജിപുരം വഴി പോകുന്ന റോഡുമാണ് തകർന്നുകിടക്കുന്നത്. കിടങ്ങൂർ ശിവജിപുരം റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ല. ഈ റോഡുപണികൾ പൂർത്തീകരിച്ച് ഈ വഴി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ യാത്രയും പുന:സ്ഥാപിക്കണം.