പള്ളുരുത്തി: കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന രണ്ടു മുറികൾ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, മെറ്റിൽഡ മൈക്കിൾ, സാബു തോമസ്, ശ്രീമതി അജയൻ, നിത സുനിൽ, താരാ രാജു, ജോസ് വർക്കി, ജോളി പൗവ്വത്തിൽ, സിന്ധു ജോഷി, ഷീബ ജേക്കബ്, സജീവ് ആന്റണി, ജെയ്സൻ ടി. ജോസ് എന്നിവർ പ്രസംഗിച്ചു.
ചുറ്റുമതിൽ നിർമ്മാണത്തോടൊപ്പം ഹെൽത്ത് സെന്ററിൽ ഒ.പി.പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ രണ്ടു മുറികളാണ് നവീകരിച്ചത്. നവീകരിച്ച കെട്ടിടം തുറന്നു കൊടുത്തതോടെ കൊവിഡ് വാക്സിനേഷൻ സൗകര്യം ഇതിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റ് നടന്നിരുന്ന ഹാളിൽ ലബോറട്ടറി പ്രവർത്തിപ്പിക്കുവാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കും. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് അനുവദിച്ച പന്ത്രണ്ടുലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്.