കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പി.വി.ഐ.പി, എം.വി.ഐ.പി കനാൽബണ്ട് റോഡുകളുടെ നവീകരണം ഫണ്ട് ലഭ്യതക്കനുസരിച്ച് വേഗത്തിലാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ ബണ്ട് റോഡുകളുടെ നവീകരണം സംബന്ധിച്ച ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.