1
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കുമാരി സിദ്ധാർത്ഥൻ ഫലകവും കാഷ് അവാർഡും നൽകി ആദരിക്കുന്നു

പള്ളുരുത്തി: കണ്ണമാലി ശ്രീ ഭദ്രകാളി ദേവീക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ പത്താംതരത്തിൽ എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് ദേവസ്വത്തിന്റെ മുൻ സെക്രട്ടറിയായിരുന്ന പി.കെ. സിദ്ധാർത്ഥന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കണ്ണമാലി ശ്രീഭദ്രാ ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദീപം വത്സൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ബിനോയ് സ്വാഗതം പറഞ്ഞു.

ശ്രീപ്രിയ സുരേന്ദ്രൻ, എം.ആർ. ആതിൽ, ടി.പി. പ്രേം എന്നിവരെ ക്ഷേത്രം പ്രസിഡന്റ് പൊന്നാട അണിയിച്ചു. കുമാരി സിദ്ധാർത്ഥൻ ഫലകവും കാഷ് അവാർഡും നൽകി. നിസ്വാർത്ഥസേവനം കാഴ്ചവെച്ച പൊതുപ്രവർത്തകരായ കെ.എൻ. ലൗജൻ, കെ.കെ. മനു, സുലോചന, പ്രിയാ ദാമോദരൻ, ജഗദാ ലൗജൻ, കാഞ്ചന കാർത്തികേയൻ തുടങ്ങിയവരെയും ആദരിച്ചു. ടി.വി. രാജേഷ്, രമേശ് ബാബു, ടി.എ. അജയൻ, ശ്രീലക്ഷ്മി, കെ.എൻ. മുരളീധരൻ, ഡി.എസ്. ജയൻ, പത്മാ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.