അങ്കമാലി: പ്രളയത്തിൽ കൃഷിനശിച്ച കർഷരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നും വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കാർക്ക് സംരക്ഷണം നൽകണമെന്നും കിസാൻ കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. ജോയി മുട്ടം തോട്ടിടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിജു പടയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായി ബിജു പടയാൻ പ്രസിഡന്റ്), കെ. സോമശേഖരപിള്ള, കുഞ്ഞുമോൻ കരിങ്ങേൻ, ഷൈബി പാപ്പച്ചൻ (വൈസ് പ്രസിഡന്റുമാർ), ജോയ് അറക്കൽ, ജോസ് അരീക്കൽ, മാത്യു അബ്രഹാം, അനു തിരുതനത്തിൽ, സെബാസ്റ്റ്യൻ മാടൻ, ഷീന മനോജ്, ദീപ ലിൻസൺ, കെ.എ. ശ്രീകുമാർ (ജനറൽ സെക്രട്ടറിമാർ), ലാലു പുളിക്കത്തറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.