കൊച്ചി : സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മിഷൻ ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ. നസീർ ചാലിയം അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ രജിസ്ട്രാർ പി.വി ഗീത, ജുവനൈൽ ജസ്റ്റിസ് സെൽ സീനിയർ ടെക്‌നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ. ജോർജ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
• അപകടഭീഷണിയായ മരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉടൻ മുറിച്ച് മാറ്റണം.
• സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം
•സ്‌കൂൾ ബസുകൾക്ക് ടാക്‌സ് ഇളവ് നൽകുന്നതിന് ശുപാർശ നൽകും
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കമ്മിഷൻ നടപടികൾ സ്വീകരിക്കും
കെ. നസീർ ചാലിയം
ബാലാവകാശ കമ്മിഷൻ