pa
സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ മുടക്കുഴ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വിതരണ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ മുടക്കുഴ പഞ്ചായത്ത് തുരുത്തി ഹോമിയോ ആശുപത്രിയിൽ വച്ച് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈമി വർഗീസ്, കെ.ജെ. മാത്യു, വൽസ വേലായുധൻ, അനാമിക ശിവൻ, മെഡിക്കൽ ഓഫീസർ ഡോ.സ്മിത, മോളി.റ്റി.വർഗീസ്, ടി.കെ.രാജപ്പൻ എന്നിവർ പ്രസംഗിച്ചു.