കാലടി: പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരം ഗവ. എൽ.പി സ്കൂളിൽ അണുനശീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. അമ്പതോളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു. ക്ലബ് രക്ഷാധികാരി ഫാ. ജെയിംസ് പുതുശേരി, പ്രസിഡന്റ് കെ.കെ. പോളച്ചൻ, സെക്രട്ടറി സന്തോഷ് ഇഞ്ചയക്ക, കൺവീനർ ആന്റണി കിടങ്ങേൻ, ഷാജു പുളിക്കൽ, മനോജ് ആന്റണി പുത്തേൻ എന്നിവർ സംസാരിച്ചു.