മൂവാറ്റുപുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാർക്കും എസ്.ആർ.ജി കൺവീനർമാർക്കുമുള്ള ഏകദിന പരിശീലനം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ഇൻ ചാർജ് ഡി. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ തുറക്കുമ്പോഴുള്ള പൊതുമാർഗരേഖ ഡി.ഇ.ഒയും അക്കാഡമിക് മാർഗരേഖ ഡയറ്റ് സീനിയർ ലക്ചറർ ടി. ശ്രീകുമാരിയും രക്ഷാകർതൃ ബോധവത്കരണം ബി.പി.സി ബെന്നിതോമസും ഡിജിറ്റൽ ക്ലാസ് റൂം എന്ന വിഷയത്തിൽ കൈറ്റ് റിസോഴ്സ് പേഴ്സൺ സജിൽ വിൻസെന്റും ക്ലാസുകൾ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിബി മാത്യു നന്ദിപറഞ്ഞു.