കാലടി: ഡോ. ബി.ആർ. അംബേദ്കർ ലൈബ്രറി ആൻഡ് സ്റ്റഡി സെന്റർ ഇടപ്പള്ളി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. മലയാറ്റൂർ വെസ്റ്റ് കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സൗജന്യനേത്ര പരിശോധനാക്യാമ്പ് ഉദ്ഘാടനം റോജി എം.ജോൺ എം.എൽ എ നിർവഹിച്ചു. ടി.എ. മുരളി അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. ബിജു, വാർഡ് മെമ്പർ ഷിബു പറമ്പത്ത്, വള്ളിമണാള പരിപാലനസഭ പ്രസിഡന്റ് എം.കെ. ചെല്ലപ്പൻ, സി.പി. സജീവൻ, ടി.ആർ. ഷിബു, അരുൺ സലിം, വിശാൽ വിശ്വംഭരൻ, അനന്തു കൃഷ്ണൻ, സുഭി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.