പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി, പ്ളസ്ടു വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ.ഫ്രാൻസിസ്, മേരി പാപ്പച്ചൻ, ജീജാ ടെൻസൻ, അഭിലാഷ് തോപ്പിൽ, കെ.എം.മനോഹരൻ, പി.ഡി.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.