മൂവാറ്റുപുഴ: എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മാറാടി ഗ്രാമപഞ്ചായത്ത് ആറാംവാർഡ് തണൽ കൂട്ടായ്മാനഗർ (കുന്നുംപുറം കോളനിയിൽ) കെ.പി. ബിജു കല്ലിടുമ്പിലിന്റെ വസതിയിൽ ഇഷ്ടമരം ഫൗണ്ടേഷൻ നടപ്പിലാക്കിയ ലഹരിക്കെതിരെ കൈകോർക്കാം കാമ്പയിനിൽ ക്വിസ് മത്സരം സഘടിപ്പിച്ചു. മൂവാറ്റുപഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനി ഷൈമോൻ ഉദ്ഘാടനം ചെയ്തു. ഇഷ്ടമരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാർകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. 2020 - 21 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ നൗഫൽ, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.ഇ. ഇബ്രാഹിം, വിഷ്ണുപ്രിയ,രാജീവ്, ആതിര കെ.എൻ എന്നിവർ സംസാരിച്ചു. മത്സരാർത്ഥികൾക്ക് പ്രോത്സാഹനസമ്മാനവും വൃക്ഷത്തൈകളും നൽകി.