വൈപ്പിൻ: 39 വർഷത്തെ പ്രവർത്തന പരിചയമുള്ള നായരമ്പലത്തെ ചിത്രകല പഠനകേന്ദ്രത്തിന് കെ.ജി.സി.ഇ ഫൈനാർട്‌സ് ആൻഡ് ആനിമേഷൻ രണ്ടുവർഷ കോഴ്‌സിന് ഗവൺമെന്റ് അംഗീകാരം നൽകി. നിരവധി ചിത്രപ്രദർശനവും കുട്ടികളുടെ പഠനകളരിയും കൊച്ചി മുസിരിസ് ബിനാലെയുമായി യോജിച്ച് വർക്ക് ഷോപ്പുകളും ഇതിനകം നടത്തിയിട്ടുണ്ട്. 31ന് എടവനക്കാട് ഗവൺമെന്റ് യു.പി സ്‌കൂൾ ഹാളിൽ മന്ത്രി പി. രാജീവ് ക്ലാസ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സാംസ്‌കാരിക പ്രവർത്തകർ, പ്രിൻസിപ്പൽ വി.കെ. ബാബു എന്നിവർ പങ്കെടുക്കും.