lib
ഡോക്ടറേറ്റ് നേടിയ ഫാ.സൈമൺ ചിറമേലിനെ ആനപ്പാറ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ.ജയശ്രീ ജോസഫ് മെമന്റോ നൽകുന്നു

കാലടി: ഡോക്ടറേറ്റ് നേടിയ ഫാ. സൈമൺ ചിറമേലിനെ ആനപ്പാറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മെമന്റോ നൽകി അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് പി.വി. പൗലോസ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഫാ. ടോമിൻ കുന്നത്തേട്ട് ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ സിൻസി തങ്കച്ചൻ, പോളി തളിയൽ, ദേവസിക്കുട്ടി അമ്പാടൻ, ലൈബ്രറി സെക്രട്ടറി പോൾ ജോസഫ്, സജി ജോസഫ്, ബേബി കണ്ണമ്പുഴ, ഡോ. ജയശ്രീ ജോസഫ് എന്നിവർ പ്രസംഗിച്ചു. കെമിസ്ട്രി ബിരുദ പരീക്ഷയിൽ അഞ്ചാംറാങ്ക് നേടിയ ജിൻസി വർഗീസിന് കാഷ് അവാർഡും മെമന്റോയും നൽകി അനുമോദിച്ചു.