പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി ടി.ആർ. ബോസിനെയും ഇരുപത്തിയൊന്നംഗ ഏരിയ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ടി.ജി. അശോകൻ, ടി.എസ്. രാജൻ, കെ.എ. വിദ്യാനന്ദൻ, വി.എസ്. ഷഡാനന്ദൻ, കെ.ഡി. വേണുഗോപാൽ, ടി.വി. നിധിൻ, എൻ.എസ്. അനിൽകുമാർ, പി.പി. അജിത്ത്, കെ.എം. അംബ്രോസ്, കെ.സി. രാജീവ്, കെ.എസ്. സനീഷ്, എ.ബി. മനോജ്, എം.കെ. വിക്രമൻ, കുമാർ, പി.കെ. സോമൻ, അഡ്വ. യേശുദാസ് പറപ്പിള്ളി, പി.ഒ. സുരേന്ദ്രൻ, എം.ആർ. റീന, എം.എം. കരുണാകരൻ, എൽ. ആദർശ്, എ.എസ്. അനിൽകുമാർ എന്നിവരാണ് ഏരിയാ കമ്മറ്റി അംഗങ്ങൾ. സെക്രട്ടറി, കമ്മിറ്റിഅംഗങ്ങളുടേയും പേരുകൾ ജില്ലാ സെക്രട്ടറി നിർദേശിച്ചു. രണ്ടു നിർദേശത്തേയും ഒരു പ്രതിനിധിമാത്രമാണ് എതിർത്തത്. ഏരിയാ കമ്മിറ്റിയിൽ വനിത പ്രാതിനിധ്യം കുറവാണെന്നുള്ള ചർച്ചയുണ്ടായി. രണ്ട് അംഗങ്ങളെക്കൂടി ഉൾപ്പെടുത്താൻ സംസ്ഥാന കമ്മിറ്റി അംഗീകാരം ലഭിച്ചാൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
ജില്ലാ കമ്മിറ്റി അംഗം എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ്മ, സി.എം. ദിനേശ്‌മണി, ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഷൈല എന്നിവർ പങ്കെടുത്തു.