പള്ളുരുത്തി: സംഗമം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം.എ.സുരേന്ദ്രൻ, കെ.ജെ.ആന്റണി, കുഞ്ഞുമോൻ ചെന്നാട്ട്, എം.എസ്.സുലോചന, ചന്ദ്രകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ചരിത്രകാരൻ എം.എം.സലീമിനെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി.