കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ പൂട്ടിക്കിടന്ന സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ ജില്ലയിലെ സ്‌കൂളുകൾ ശുചീകരിച്ചു. 14 മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിലാണ് ശുചീകരണം നടന്നത്. ശുചീകരണ പ്രവർത്തനത്തോടൊപ്പം വിദ്യാലയങ്ങൾക്ക് ആദ്യഘട്ടത്തിൽ ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവയും കൈമാറി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയംഗം എൽ. മാഗി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. മിനി, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി, സന്തോഷ് ടി. വർഗ്ഗീസ്, ജോഷി പോൾ, ഏലിയാസ് മാത്യു, കെ.എ. അൻവർ, കെ.എസ്. ഷാനിൽ, രാജമ്മ രഘു തുടങ്ങിയവർ നേതൃത്വം നൽകി.