കുറുപ്പംപടി: എസ് എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയവരെ പട്ടാൽ മിത്രകല ലൈബറി ആദരിച്ചു. 26 കുട്ടികളെയാണ് ആദരിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.എ. സുലൈമാൻ, ടി.എൻ. അജേഷ്, ബാബു കെ. ദാനിയൽ, അജയ ജോർജ്, എം.വി. സജി, ലളിതകുമാരി തുടങ്ങിയവർ സംസാരിച്ചു.