കോലഞ്ചേരി: സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പൂതൃക്ക സർക്കാർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെയും ആശാപ്രവർത്തകരെയും ആദരിച്ചു. ആർ.എസ്.എസ് കുന്നത്തുനാട് താലൂക്ക് കാര്യവാഹക് സിനീഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണി പി. കൃഷ്ണൻ അദ്ധ്യക്ഷനായി. പി.എ. സുരേഷ്, കെ.സി. ഉണ്ണിമായ, ഡോ. ആർ. ആദർശ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജീവ്, ഷിജു കിങ്ങിണിമ​റ്റം തുടങ്ങിയവർ സംസാരിച്ചു.