കൊച്ചി: കൊവിഡ് തീവ്രത നിർണയിക്കാനുള്ള ജീൻ അധിഷ്ഠിത പരിശോധനാ കിറ്റ് ബയോടെക്‌നോളജി സ്റ്റാർട്ടപ്പായ സാജിനോം വികസിപ്പിച്ചു. കൊവിഡ് ബാധിക്കാത്തവർക്കും പോസിറ്റീവ് ആയിരിക്കുന്നവർക്കും ഉണ്ടാകാൻ സാദ്ധ്യതയുള്ള സങ്കീർണതകളെ നേരത്തെ നിർണയിച്ച് തയ്യാറെടുപ്പുകൾ നടത്താനുതകുന്ന കോവിജീൻ എന്ന കിറ്റാണ് വികസിപ്പിച്ചത്. എച്ച്.എൽ.എൽ ലൈഫ് കെയർ മുൻ സി.എം.ഡി ഡോ. എം അയ്യപ്പൻ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി മുൻ ഡയറക്ടർ പ്രൊഫ. എം. രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകുന്ന സാജിനോം കേരള സ്റ്റാർട്ടപ്പ് മിഷന്റെ കൊച്ചിയിലെ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് ഇൻകുബേറ്റ് ചെയ്തത്.
നാലു ജീനുകളുടെ വിശകലനത്തിലൂടെയാണ് മുൻകൂട്ടി വിവരം ലഭിക്കുന്നതെന്ന് ഡോ. രാധാകൃഷ്ണപിള്ള പറഞ്ഞു.