കൊച്ചി: വിദ്യോദയ സ്‌കൂളും കുസാറ്റും ചേർന്ന് അദ്ധ്യാപകർക്കായി 'വിദ്യാജ്വാല 3' കോൺക്ലേവ് സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന കോൺക്ലേവ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. വിദ്യോദയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത്തെ കോൺക്ലേവാണിത്. വിദ്യോദയ ട്രസ്റ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുസാറ്റ് വൈസ്ചാൻസലർ ഡോ.എം. മധുസൂദനൻ ആശംസകൾ നേർന്നു.